Posted On
date_range Updated On
date_range മന്ത്രി ബാലകൃഷ്ണനെതിരെ രണ്ട് അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്
തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ടെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പൊതുതാല്‍പര്യ വ്യവഹാരി പി.ഡി. ജോസഫ ്തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്.
കണ്‍സ്യൂമര്‍ഫെഡില്‍ ടെന്‍ഡര്‍ വിളിക്കാതെ സാധനങ്ങള്‍ വാങ്ങിയതും തൃശൂര്‍ പ്രിയദര്‍ശിനി സഹകരണ ആശുപത്രിയുടെ സ്ഥലം ത്രിവേണി ഫാര്‍മസി കോളജിന് വേണ്ടി സ്ഥലം വാങ്ങിയതില്‍ തിരിമറി നടത്തിയെന്നുമുള്ളതായിരുന്നു ഹരജിയിലെ ആക്ഷേപം. കേസ് ജനുവരി ഏഴിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.