Posted On
date_range Updated On
date_range 15കാരന്റെ ബലാത്സംഗശ്രമം: വിദ്യാര്‍ഥിനി മജിസ്ട്രേറ്റിന് മൊഴി നല്കി
കൊണ്ടോട്ടി: 15 കാരന് ബലാത്സംഗത്തിന് ശ്രമിച്ച സംഭവത്തില്‍ 21 കാരി മജിസ്ട്രേറ്റിന് മൊഴി നല്കി. മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് മൊഴി നല്‍കിയത്.
കൊട്ടൂക്കരയില്‍ തിങ്കളാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം അടുത്തുള്ള വീട്ടില്‍ ഓടിക്കയറുകയായിരുന്നു.
പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ 15 കാരന് അറസ്റ്റിലായത്. പ്രതി ഇപ്പോള്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.