പാലക്കാട്: കൽപ്പാത്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കുന്നുംപുറം പേച്ചിയച്ചൻ നഗറിലെ മനോജിന്റെ മകൻ ആദർശിനാണ്(13) ജീവൻ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം ചെട്ടിത്തെരുവിലുള്ള അമ്മാവനൊപ്പം കൽപ്പാത്തി കുണ്ടമ്പലത്തുള്ള കടവിൽ കുളിക്കാനെത്തിയതായിരുന്നു ആദർശ്.
അപകടമറിഞ്ഞെത്തിയ ബന്ധുക്കൾ ആദർശിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ചെട്ടിത്തെരുവ് സ്വദേശികളായ മനോജും കുടുംബവും പേച്ചിമ്മൻ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. റെയിൽവേ കോളനി സെൻറ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്. അനുവാണ് അമ്മ. ഒരു സഹോദരനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.