Posted On
date_range Updated On
date_range ഗുഡ്സ് ട്രെയിൻ തട്ടി 12കാരൻ മരിച്ചു
പാപ്പിനിശ്ശേരി (കണ്ണൂർ): റെയിൽ പാളത്തിനരികിലൂടെ നടന്നു പോകുന്നതിനിടെ 12കാരൻ ഗുഡ്സ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി അറത്തിൽ പള്ളിക്ക് സമീപം പൊയ്തുംകടവ് സ്വദേശി ജഹീറിന്റെ മകൻ ഷിനാസ് (12) ആണ് മരിച്ചത്. പാപ്പിനിശ്ശേരി ഗവ. യു.പി സ്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൂത്ത സഹോദരൻ ജാസിമിനൊപ്പം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ മംഗലാപുരം ഭാഗത്തേക്ക് പോയ ഗുഡ്സ് ട്രെയിനാണ് ഷിനാസിനെ തട്ടിയത്. സഹോദരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആളുകളാണ് കുട്ടിയെ കണ്ടെത്തിയത്. ഗാലക്സി കമ്പനിക്ക് സമീപത്തെ റെയിൽവേ പാളത്തിലായിരുന്നു സംഭവം. മൃതദേഹം ഞായറാഴ്ച രാത്രിയോടെ അറത്തിൽ ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ജസ്ന (പാപ്പിനിശ്ശേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.