Posted On
date_range Updated On
date_range പത്ത് വയസുകാരി പുഴയിൽ മരിച്ച നിലയിൽ
ആറാട്ടുപുഴ: പത്ത് വയസുകാരി പുഴയിൽ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകൾ അലീന സൂസൻ കോശിയാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയുടെ പടിയിൽ ചവറുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് നടത്തിയ തിരച്ചിലിൽ കുട്ടിയെ പുഴയിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.