Posted On
date_range Updated On
date_range വിധികർത്താവിനെ മാറ്റി, മോണോആക്ട് വൈകിത്തുടങ്ങി
കോഴിക്കോട്: വിധികർത്താവിനെ സംബന്ധിച്ച പരാതിയെ തുടർന്ന് മോണോആക്റ്റ് ഹൈസ്കൂൾ ഗേൾസ് മത്സരം ഒരു മണിക്കൂറിലേറെ വൈകി. തിരുവനന്തപുരം ജില്ലയിൽ വിധികർത്താവായതിന്‍റെ പേരിൽ പരാതി ഉയർന്നതിനെ തുടർന്ന് കൊല്ലം സിറാജിനെതിരെ ഉയർന്ന പരാതിയാണ് മത്സരം വൈകിപ്പിച്ചത്.
ഒടുവിൽ കൊല്ലം സിറാജിനെ മാറ്റി കൊമേഡിയൻ അഖിൽ കവലയൂരിനെ വിധികർത്താവായി കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. ജില്ലാ മത്സരങ്ങളിൽ ജഡ്ജസായവരെ സംസ്ഥാന തല മത്സരങ്ങളിൽ ജഡ്ജസ് ആക്കരുതെന്ന് കലോത്സവം മാന്വലിൽ നിഷ്കർഷിച്ചിട്ടുണ്ട്. മീനമ്പലം സന്തോഷ്, ജോബി എന്നിവരാണ് മറ്റു ജഡ്ജിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.