Posted On
date_range Updated On
date_range ‘എന്റെ മോൻ അത് ചെയ്യില്ല സാർ’ കലോൽസവ വേദിയിൽ പ്രദർശിപ്പിച്ചു
കോഴിക്കോട്: ലഹരിക്കെതിരെ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷനും സിറ്റി പൊലീസും ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം ‘എന്റെ മോൻ അത് ചെയ്യില്ല സാർ’ സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ പ്രദർശിപ്പിച്ചു.
ലഹരിക്കെണിയിൽ വിദ്യാർഥികൾ പെട്ടുപോവുന്നതിന്റെ ദുരന്തങ്ങൾ ആവിഷ്കരിച്ച സിനിമക്ക് മികച്ച പ്രതികരണമായിരുന്നു കലോൽസവവേദിയിൽ. സാംസ്കാരിക പരിപാടികളുടെ വേദിയായ ബീച്ച് ഫ്രീഡം സ്ക്വയറിലായിരുന്നു പ്രദർശനം.
സംവിധായകൻ സി. പ്രദീഷ് കുമാറിന് മുൻ എം.എൽ.എ എ. പ്രദീപ് കുമാർ ട്രോഫി സമ്മാനിച്ചു. സിനിമയിൽ മുഖ്യവേഷമിട്ട എം.എം. മഠത്തിൽ, ഗണേഷ് ഉള്ളൂർ എന്നിവർ ഏറ്റുവാങ്ങി. അസി. കമീഷണർ കെ. സുദർശൻ, അടിമാലി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.