സ്കൂൾ കലോത്സവത്തിൽ കൊങ്കണി ഭാഷ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തണം -കൊങ്കണി മഹാജൻ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊങ്കണി ഭാഷ കൂടി ഉൾപ്പെടുത്തണമെന്ന് കൊങ്കണി മഹാജൻ ആവശ്യപ്പെട്ടു. ജി.എസ്.ബി, വൈശ്യ, കുടുംബി, സാരസ്വത, ദൈവജ്ഞ ബ്രാഹ്മണ, വെള്ളാളശെട്ടി സമുദായങ്ങളുടെയും വിവിധ കൊങ്കണി ഭാഷാ സംഘടനകളുടെയും കൂട്ടായ്മയാണ് കൊങ്കണി മഹാജൻ.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ കലോത്സവ മാമാങ്കമായ കേരള സ്കൂൾ യുവജനോത്സവത്തിൽ മലയാളം, സംസ്കൃതം, അറബി, ഇഗ്ലീഷ്, ഹിന്ദി, തമിഴ്, ഉറുദു, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ പ്രസംഗം, നാടകം, പ്രഭാഷണം, ക്വിസ്, പ്രശ്നോത്തരി, പദ്യം ചൊല്ലൽ, അറബി സെമിനാർ എന്നിങ്ങനെ ഒട്ടനവധി മത്സരയിനങ്ങൾ അരങ്ങേറുന്നുണ്ട്. എന്നാൽ കൊങ്കണി ഭാഷയിൽ ഉള്ള മത്സരയിനം ഇതുവരെ യുവജനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിലെ വിവിധ ജില്ലകളിലായി കൊങ്കണി ഭാഷക്കാരായ ഒട്ടേറെപ്പേർ ഉണ്ട്. അങ്ങനെയുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ ഭാഷ ഒരു വിഷയമായി പഠിക്കാൻ അവർക്ക് സ്കൂളിൽ അവസരമില്ല. എന്നാൽ, സ്കൂളിൽ ഒരു വിഷയമായി പഠിക്കാത്ത ഒട്ടേറെ മത്സരങ്ങൾ കലോത്സവത്തിൽ വേദിയിൽ മൽസരത്തിൽ ഉണ്ടായിട്ട് കൂടി കൊങ്കണി ഭാഷാ മത്സരങ്ങൾക്ക് അവസരം ഇല്ല.

സർക്കാരി​ന്റെ ശ്രദ്ധയിൽ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടും ഇതുവരെ അതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അടുത്ത യുവജനോത്സവത്തിലെങ്കിലും കൊങ്കണി ഭാഷയിലെ മത്സരങ്ങൾക്ക് അവസരം നല്കികൊണ്ട് മാന്വൽ പരിഷ്കരണം വരുത്തുമെന്ന പ്രതീക്ഷയിലാണ് കൊങ്കണി ഭാഷാ പ്രേമികളായ കേരളത്തിലെ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും -കൊങ്കണി മഹാജൻ വാർത്താക്കുറിപ്പിൽ പറയുന്നു.

Tags:    
News Summary - Konkani language competitions should also be included in the school kalolsavam - Konkani Mahajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.