കലോത്സവം പ്രധാനവേദിക്ക് സമീപം കാറിന് തീപിടിച്ചു; അഗ്നിശമനസേന അണച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. സമീപത്തു തന്നെ ഉണ്ടായിരുന്ന അഗ്നിശമന സേന സമയോചിതമായി ഇടപെട്ടതിനാൽ വളരെ വേഗം തന്നെ കാറിലെ തീ അണക്കാൻ സാധിച്ചു.

പ്രധാന വേദിക്ക് തൊട്ടടുത്തുള്ള പോളിടെക്നിക് കോ​ളജിന്‍റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിനാണ് തീ പിടിച്ചത്. കാറിന്‍റെ മുൻസീറ്റുകൾ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അഗ്നിശമനസേന സമയത്തുതന്നെ ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി. 

Tags:    
News Summary - kerala state school kalolsavam kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.