Posted On
date_range Updated On
date_range കോൽക്കളി വേദിയിൽ മാറ്റിനെ ചൊല്ലി തർക്കം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ കോൽക്കളി വേദിയിൽ മത്സരാർഥികളും സംഘാടകരും തമ്മിൽ തർക്കം. വേദിയിൽ വിരിച്ച മാറ്റ് നീക്കം ചെയ്യണമെന്ന് മത്സരാർഥികൾ ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവെച്ചത്.
കോൽക്കളി മത്സരം നടക്കുമ്പോൾ തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റ് നീക്കാൻ മത്സരാർഥികൾ ആവശ്യപ്പെട്ടത്. തുടർന്ന് സ്റ്റിക്കർ ഉപയോഗിച്ച് മാറ്റ് ഒട്ടിച്ച് ബലപ്പെടുത്തിയ ശേഷമാണ് മത്സരം ആരംഭിച്ചത്.
ഗുജറാത്തി സ്കൂളിലെ ബേപ്പൂർ വേദിയിലാണ് സംഭവം. ഇതോടെ 11 മണിക്ക് ആരംഭിക്കേണ്ട മത്സരം 12 മണിയോടെയാണ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.