ചേളന്നൂർ എ.കെ.കെ.ആർ എച്ച്.എസ്.എസിന്റെ വഞ്ചിപ്പാട്ട് ടീം
Posted On
date_range Updated On
date_range താളംതുഴഞ്ഞ് വഞ്ചിപ്പാട്ടിൽ എ.കെ.കെ.ആർ
കോഴിക്കോട്: ബാലിവധത്തിലെ വരികൾ കുട്ടനാടൻ ശൈലിയിലവതരിപ്പിച്ച് വഞ്ചിപ്പാട്ടിൽ പതിവുപോലെ ചേളന്നൂർ എ.കെ.കെ.ആർ എച്ച്.എസ്.എസ്. പത്തുവർഷത്തിലേറെയായി ഇവർ തുടർച്ചയായി സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടുന്നു.
കുട്ടനാട്ടിലെ എം. ജോസഫ് തോമസ്, അമ്പലപ്പുഴയിലെ രമേശ് എന്നിവരായിരുന്നു ടീമിന്റെ പരിശീലകർ. പി. അർച്ചന തലപ്പാട്ടുകാരിയും പി.ടി. അപർണ താളക്കാരിയുമായ ടീമിൽ നവതിക, ഹരിപ്രിയ, കാർത്തിക, റോജ്ന, ദേവനന്ദ, അലീറ്റ, പൂജ, പൗർണമി എന്നിവരാണ് പിന്നണി ചേർന്നത്. മൈം എച്ച്.എസ്.എസ് വിഭാഗത്തിലും കേരളനടനത്തിലും എ.കെ.കെ.ആറിന്റെ ടീമുകൾ മാറ്റുരച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.