Posted On
date_range Updated On
date_range മുസ്ലിം പള്ളിക്കുനേരെ ആക്രമണം
മെല്‍ബണ്‍: നൂറുകണക്കിന് പേര്‍ സായാഹ്നപ്രാര്‍ഥന നിര്‍വഹിക്കവെ ആസ്ട്രേലിയയില്‍ മുസ്ലിം പള്ളിക്കുനേരെ ആക്രമണം. അക്രമികള്‍ ബോംബെറിയുകയും ഇസ്ലാമിക വിരുദ്ധമായ ചുവരെഴുത്തുകള്‍ നടത്തുകയും ചെയ്തു. പെര്‍ത്തിലെ ആസ്ട്രേലിയന്‍ ഇസ്ലാമിക് കോളജിന് സമീപമുള്ള തോര്‍നിലെ പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആക്രമണത്തെ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ അപലപിച്ചു. വിദ്വേഷം നിറഞ്ഞ കുറ്റകൃത്യമാണിതെന്നും ഇതിന്‍െറ പിന്നില്‍ ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ ആയിരിക്കാമെന്നും ഇസ്ലാമിക് കോളജിലെ അധ്യാപകന്‍ പറഞ്ഞു. പള്ളിക്ക് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.