അഫ്ഗാനില്‍ വീണ്ടും ചാവേര്‍ സ്ഫോടനം; 29 മരണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ ചാവേര്‍ സ്ഫോടനപരമ്പര തുടരുന്നു. ഇന്നലെ വടക്കന്‍ അഫ്ഗാനിലെ കുന്തൂസ് പ്രവിശ്യയിലെ ഖാന്‍ അബാദ് ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടിയ സായുധസംഘത്തില്‍പെട്ടവരാണ് കൊല്ലപ്പെട്ടവരിലധികവുമെന്ന് അഫ്ഗാന്‍ ഒൗദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞദിവസം വൈകീട്ട് നടന്ന കുറ്റവാളിസംഘത്തിന്‍െറ യോഗം ലക്ഷ്യവെച്ചാണ് ചാവേര്‍ സ്ഫോടനം നടന്നതെന്നും കൊല്ലപ്പെട്ട 25 പേര്‍ ഈസംഘത്തില്‍പെട്ടവരാണെന്നുമാണ് വിവരം. മറ്റ് നാലുപേര്‍ സിവിലിയന്മാരാണെന്ന് ഖാന്‍ അബാദ് ജില്ലാ തലവന്‍ ഹയാത്തുല്ല അമരി പറഞ്ഞു. 15 സിവിലിയന്മാരുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്‍െറ ഉത്തരവാദത്തം മാധ്യമങ്ങള്‍ക്കയച്ച ഇ-മെയിലിലൂടെ താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ 50തിലധികമാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.