യമനില്‍ ബന്ദിയാക്കപ്പെട്ട ഫ്രഞ്ച് വനിത മോചിതയായി

സന്‍ആ: മാസങ്ങള്‍ക്കു മുമ്പ് യമനില്‍ ബന്ദിയാക്കപ്പെട്ട ഫ്രഞ്ച് വനിത ഇസബെല്ല പ്രൈമിനെ മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരി ഖാബൂസ് രാജാവിന്‍െറ പ്രത്യേക ഇടപെടലിലാണ് ഇവര്‍ക്ക് മോചനം ലഭിച്ചതെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് പറഞ്ഞു. ആക്രമണം രൂക്ഷമായ സന്‍ആയില്‍ ജോലിക്കു പോകുന്നതിനിടെ ഫെബ്രുവരി 24നാണ് യമന്‍ ദ്വിഭാഷിക്കൊപ്പം പ്രൈം ബന്ദിയാക്കപ്പെടുന്നത്. ഗോത്രവര്‍ഗ വിഭാഗങ്ങളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

ഇരുവരെയും ഉടന്‍ മോചിപ്പിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ദ്വിഭാഷിയായ ഷറീന്‍ മകാവി മാത്രമാണ് പുറത്തത്തെിയത്. യമന്‍ ജയിലുകളിലുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളുടെ മോചനത്തിന് സര്‍ക്കാര്‍ ശ്രദ്ധക്ഷണിക്കലായിരുന്നു തട്ടിക്കൊണ്ടുപോകാന്‍ കാരണമായി നിരത്തിയതെങ്കിലും അത് വിജയംകണ്ടോ എന്ന് വ്യക്തമല്ല. യമനിലെ സോഷ്യല്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്‍റ് എന്ന സന്നദ്ധ സംഘടനക്കു വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.