ഇ-മെയില്‍ വിവാദം; യു.എസ് ഡെമോക്രാറ്റിക് കമ്മിറ്റി അധ്യക്ഷ രാജിക്കൊരുങ്ങുന്നു

വാഷിങ്ടണ്‍: യു.എസില്‍ ഇ-മെയില്‍ വിവാദത്തെ തുടര്‍ന്ന് ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് ഡെബ്ബി വാഷര്‍മാന്‍ ഷള്‍ട്ടസ് രാജിക്കൊരുങ്ങുന്നു. യു.എസ് പ്രസിഡന്‍റു തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ളിന്‍റനു വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയുടെ കാമ്പയിന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അട്ടിമറിച്ചതായി തെളിയിക്കുന്ന ഇ-മെയിലുകള്‍  വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് രാജി തീരുമാനത്തിനു പിന്നില്‍.

പ്രസിഡന്‍റു തെരഞ്ഞെടുപ്പിനുമുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷനല്‍ കണ്‍വെന്‍ഷന്‍ ചേരാനിരിക്കുന്ന നിര്‍ണായക വേളയിലാണ് പാര്‍ട്ടിയെ പിടിച്ചുലച്ച് ഇ-മെയില്‍ വിവാദം കത്തുന്നത്. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന കണ്‍വെന്‍ഷനു ശേഷം താന്‍ രാജിവെക്കുമെന്ന് ഡെബ്ബി ഷള്‍ട്ട്സ് അറിയിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്് അനുകൂലമായി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു എന്ന് പാര്‍ട്ടി അണികളില്‍നിന്നുതന്നെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നവയാണ് വിക്കിലീക്സ് പുറത്തുവിട്ട ഡി.എന്‍.സിയുടെ  19000ത്തിലേറെ വരുന്ന ആഭ്യന്തര ഇ-മെയിലുകള്‍.  ഇത് വിക്കിലീക്സ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പല ഡെമോക്രാറ്റിക് ഉദ്യോഗസ്ഥരും തങ്ങളുടെ മതവിശ്വാസത്തെപ്പോലും കൂട്ടുപിടിച്ച് സാന്‍ഡേഴ്സിന്‍െറ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായി ഇവ തെളിയിക്കുന്നു.
അതിനിടെ, സാന്‍ഡേഴ്സിന്‍െറ ആയിരക്കണക്കിന് അനുയായികള്‍ ഞായറാഴ്ച ഫിലാഡല്‍ഫിയയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.