?????????? ?????????? ??????? ?????? ?????? ???????? ????????? ??????

യു.എസിൽ വെടിവെപ്പ്; മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ലൂസിയാന‍: യു.എസിലെ ലൂസിയാനയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരം. ലൂസിയാനയിലെ പൊലീസ് ആസ്ഥാനത്തിന്‌ സമീപത്തെ ഷോപ്പിങ് പ്ലാസയിലാണ് വെടിവെപ്പുണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ അജ്ഞാതനായ തോക്കുധാരി പൊലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

വെടിവെപ്പ് നടത്തിയ മുൻ നാവികൻ ഗാവിൻ ലോങ്
 

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.40ന് ലൂസിയാനയിലെ ബാറ്റൻ റൂഷിലാണ് സംഭവം. മിസൂറി കാൻസാസ് സിറ്റി സ്വദേശിയായ തോക്കുധാരിയെ പിന്നീട് പൊലീസ് വധിച്ചു. വെടിവെപ്പ് നടത്തിയത് മുൻ നാവികനായിരുന്ന കറുത്ത വർഗക്കാരൻ ഗാവിൻ ഇ. ലോങ് ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 29കാരനായ ഗാവിൻ ലോങ് ഇറാഖ് ദൗത്യസേനയിൽ അംഗമായിരുന്നു.

വെടിവെപ്പിൽ കൊല്ലപ്പെട്ട മോൻട്രൽ ജാക്സൺ, ബ്രാഡ് ഗാരഫോള, മാത്യു ജെറാൾഡ്
 

പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രസിഡന്‍റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി. എന്തിന്‍റെ പേരിലാണെങ്കിലും പൊലീസുകാരെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അക്രമങ്ങൾക്ക് നീതികരണമില്ലെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എസിലെ മിനിസോട്ടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് രാജ്യത്ത് വിവിധ ഇടങ്ങളിൽ വൻ പ്രതിഷേധ  പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണോ ലൂസിയാനയിലെ വെടിവെപ്പെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബാറ്റൻ റൂഷ് പൊലീസ് മേധാവി ജീൻ മക്നീലി മാധ്യമങ്ങളോട് പറഞ്ഞു.

ലൂസിയാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് ബാറ്റൻ റൂഷ്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.