Posted On
date_range Updated On
date_range റിയോ ഒളിമ്പിക്സ് വേദിക്ക് സമീപം സ്ഫോടനം
റിയോ ഡി ജനീറോ: ബ്രസീലിലെ റിയോയിൽ ഒളിമ്പിക്സ് വേദിക്ക് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്. പുരുഷ വിഭാഗം സൈക്കിളിങ് മത്സരം നടക്കുന്ന ട്രാക്കിന്‍റെ ഫിനിഷിങ് പോയിന്‍റിന് സമീപമാണ് സ്ഫോടനം നടന്നത്. അതേസമയം, ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് അറിയിച്ചു.
സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്ഫോടന കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബ് പരിശോധനാ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഉടമസ്ഥതരില്ലാത്ത ബാഗുകൾ കണ്ടെത്തി നശിപ്പിച്ചിരുന്നു.
സൈക്കിളിങ് മത്സരത്തിന് വേണ്ടിയുള്ള ട്രാക്ക് നിർമാണം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഒളിമ്പിക്സ് ആരംഭിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ട്രാക്കിന്‍റെ നിർമാണം പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.