Posted On
date_range Updated On
date_range സിക വൈറസ്: മിയാമിയില്‍ യാത്രാവിലക്ക്
ന്യൂയോര്‍ക്: സിക വൈറസ് കണ്ടത്തെിയ സാഹചര്യത്തില്‍ അമേരിക്കയിലെ പ്രമുഖ വിനോദസഞ്ചാര മേഖലയായ മിയാമിയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഫ്ളോറിഡയിലെ മിയാമിയില്‍ 14 പേര്‍ക്ക് ഇതിനകം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികളോട് ഈ പ്രദേശത്ത് പ്രവേശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 15ന് ശേഷം ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ്് നിര്‍ദേശിച്ചു. വൈറസ് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.