‘രണ്ടാംനിര’ പ്രസിഡന്‍റ് പോരില്‍ ജിന്‍ഡാല്‍

വാഷിങ്ടണ്‍: അടുത്തവര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ളിക്കന്‍ പ്രതിനിധിയെ കണ്ടത്തൊനായി നടന്ന രണ്ടാംനിര സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിന് ജയം. സ്ഥാനാര്‍ഥി പട്ടികയിലെ ആദ്യ 10ല്‍ ഇടംപിടിക്കാനാവാതെപോയ ജിന്‍ഡാല്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി നടത്തിയ സംവാദത്തിലാണ് കാര്‍ലി ഫിയോറിനക്കൊപ്പം ജിന്‍ഡാല്‍ സംയുക്തജേതാവായത്.

എന്നാല്‍, ജിന്‍ഡാല്‍ ഒറ്റക്ക് ജയംകുറിച്ചതായി മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മൈക്കല്‍ ബക്മാന്‍ അവകാശപ്പെട്ടു. മത്സരസന്നദ്ധത അറിയിച്ചവരെ അണിനിരത്തി ഓരോ കക്ഷിയും നടത്തുന്ന സംവാദങ്ങളില്‍ ഒന്നാമതത്തെുന്നവരെയാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക. റിപ്പബ്ളിക്കന്‍ കക്ഷിയുടെ ആദ്യ 10ല്‍പോലും ഇടംപിടിക്കാന്‍ ജിന്‍ഡാലിനാകാത്തത് വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് രണ്ടാംനിരക്കാര്‍ക്കിടയിലെ ഒന്നാമനായി ജിന്‍ഡാല്‍ കഴിവുതെളിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.