Posted On
date_range Updated On
date_range അടിയന്തരാവസ്ഥ എട്ടുമാസത്തേക്കുകൂടി നീട്ടി
ബമാകോ: കഴിഞ്ഞവര്‍ഷം മുതല്‍ രാജ്യത്ത് നിലനില്‍കുന്ന അടിയന്തരാവസ്ഥ എട്ടുമാസത്തേക്കുകൂടി നീട്ടാന്‍ മാലി പാര്‍ലമെന്‍റ് തീരുമാനിച്ചു. രാജ്യത്തെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ദേശീയ അസംബ്ളിയുടെ പ്രത്യേക സെഷനില്‍ പാര്‍ലമെന്‍റംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. സ്ഥിരതയും സുരക്ഷയും നിലനിര്‍ത്തുന്നതിന് അടിയന്തരാവസ്ഥ അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തരമന്ത്രി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാറിനെ അനുകൂലിച്ചും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ചും കഴിഞ്ഞദിവസം തലസ്ഥാന നഗരിയായ ബമാകോയില്‍ വന്‍റാലി സംഘടിപ്പിച്ചിരുന്നു. മാലി ദേശീയ പതാകകള്‍ വീശിയും സെന്യത്തിന്‍െറ നടപടികളെ പിന്തുണച്ചുമുള്ള പ്ളക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചുമായിരുന്നു റാലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.