Posted On
date_range Updated On
date_range കാര്‍ബോംബ് സ്ഫോടനത്തില്‍ 10 മരണം
സന്‍ആ: യമനില്‍ അല്‍ഖാഇദയെന്ന് കരുതുന്ന സംഘം നടത്തിയ കാര്‍ബോംബാക്രമണത്തില്‍ സര്‍ക്കാര്‍ അനുകൂല സേനയിലെ 10 പേര്‍ കൊല്ലപ്പെട്ടു. രണ്ടു കാറില്‍ ബോംബുകള്‍ നിറച്ചാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഹ്ജ് പ്രവിശ്യയിലെ യാഫിയ എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. ഈ പ്രദേശത്ത് യമന്‍ അല്‍ഖാഇദ ചില പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു. സൈന്യത്തില്‍നിന്ന് പിടിച്ചെടുത്ത കനത്ത ആയുധശേഖരം ഇവിടെ സൂക്ഷിച്ചുവെച്ചതായാണ് സൈന്യം കരുതുന്നത്. ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന യമനിലെ സാഹചര്യം മുതലെടുത്താണ് ചില പ്രദേശങ്ങളില്‍ അല്‍ഖാഇദ ആധിപത്യം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.