Posted On
date_range Updated On
date_range മരുമകളെ ബലാത്സംഗം ചെയ്തതിന് യുവാവ് അറസ്റ്റിൽ
താനെ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 15 വയസ്സുള്ള മരുമകളെ ബലാത്സംഗം ചെയ്തതിന് അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ നെരൂൾ സ്വദേശിയായ 34 കാരനാണ് പ്രതി. കഴിഞ്ഞവർഷം ഒക്ടോബർ നാലിന് തന്റെ വീട്ടിൽ വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് നെരൂൾ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടി പിന്നീട് ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെടുകയും മുംബൈയിലെ ഗോവണ്ടി പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.