Posted On
date_range Updated On
date_range റോഡ് ഷോയ്ക്കിടെ മമതക്ക് നേരെ ആക്രമണശ്രമം
കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിെട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം നടന്നു. ദം ദം മണ്ഡലത്തിൽ മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ആക്രമണ ശ്രമമുണ്ടായത്.
റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
സുരക്ഷാ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ കാരണം മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്താൻ സാധിച്ചു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.