Posted On
date_range Updated On
date_range 17കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന്: സ്ത്രീക്കും മകൾക്കുമെതിരെ കേസ്
സിംല: 17കാരനെ മൂന്നു മാസത്തോളം വീട്ടിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്ത്രീക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ സൊലൻ ജില്ലയിലാണ് സംഭവം. ആൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്.
നേപ്പാളി സ്വദേശിനി 45കാരിയായ സ്ത്രീക്കും 22കാരിയായ മകൾക്കുമെതിരെയാണ് കേസെടുത്തത്. ആൺകുട്ടിക്ക് 17 വയസ്സും ആറു മാസവും പ്രായമായതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രഥമ വിവര റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. പരാതിയുടെ സത്യാവസ്ഥ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.