Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ യുവതി ആത്മഹത്യ ചെയ്തു; പൊലീസ് പ്രതിക്കൂട്ടിൽ
ഉത്തർപ്രദേശ്: മാതാപിതാക്കളുടെ ഘാതകരെ പിടികൂടാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. പൊലീസിനെ പ്രതിക്കൂട്ടില്ലാക്കി രാഖി (20)യാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.
ആറുമാസം മുമ്പാണ് രാഖിയുടെ മാതാപിതാക്കൾ കൊല്ലപ്പെടുകയും വീട് കൊളളയടിക്കുകയും ചെയ്തത്. സംഭവം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. കൊലപാതകം തെളിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് രാഖി ജീവനൊടുക്കിയത്. ആത്മഹത്യയിൽ രോഷാകുലരായ ജനങ്ങൾ മഥുര ഗോവർധൻ റോഡ് ഉപരോധിച്ചതിനെ തുടർന്ന് ലാത്തി വീശി. എന്നാൽ കേസ് അന്വേഷിക്കുന്ന ഉേദ്യാഗസ്ഥനെ സസ്പെൻറ് ചെയ്യുകയും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.