Posted On
date_range Updated On
date_range ഗോവയിൽ സുഹൃത്തിന് മുന്നിൽവെച്ച് പെൺകുട്ടി കൂട്ടബലാൽസംഗത്തിനിരയായി
പനാജി: സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചിൽ ആൺസുഹൃത്തിന് മുന്നിൽവെച്ച് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായതായി പരാതി. മൂന്ന് പേരടങ്ങുന്ന അക്രമി സംഘം പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കുകയും നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നാണ് പരാതി. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ബലാൽസംഗം സംബന്ധിച്ച പരാതി ലഭിച്ചതായി ഗോവ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിെൻറ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ഗോവ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.