Posted On
date_range Updated On
date_range സി.പി.എം വിട്ട യുവനേതാവ് ബി.ജെ.പിയിൽ; വിജയ് വർഗീയയിൽ നിന്നും അംഗത്വം സ്വീകരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ സി.പി.എം വിട്ട യുവനേതാവ് ശങ്കർ ഘോഷ് ബി.ജെ.പിയിൽ ചേർന്നു. ശങ്കർ ഘോഷ് സി.പി.എം ഡാർജിലിങ്ങ് സെക്രട്ടറിയേറ്റ് അംഗവും സിലിഗുരി മുനിസിപ്പൻ കോർപ്പറേഷൻ ഭരണനിർവഹണ സമിതി അംഗവുമാണ്.
സി.പി.എമ്മിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ച പാർട്ടി സെക്രട്ടറിക്ക് രാജി നൽകിയിരുന്നു. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ശങ്കർ ഘോഷിനെ സി.പി.എം പുറത്താക്കിയിരുന്നു.
ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാശ് വിജയ് വർഗീയ, ഡാർജിലിങ് എം.പി രാജു ബിസ്ത എന്നിവർ സന്നിഹിതരായ ചടങ്ങിൽ വെച്ച് ബി.ജെ.പി കൊടിയേന്തിയാണ് ശങ്കർ ഘോഷ് പാർട്ടി മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.