2100രൂപയും ജി.എസ്​.ടിയും; കോവിഡിനെ ഒഴിപ്പിക്കാൻ കൊറോണ വൈറസ്​ റിലീഫ്​ പൂജയുമായി വെബ്സൈറ്റും

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയിൽ ബുദ്ധിമുട്ടുന്നവർക്ക്​ കൊറോണ വൈറസ്​ റിലീഫ്​ പൂജയുമായി വെബ്​സൈറ്റ്​. ദുർഗ സപ്​താശതി പൂജ ചെയ്​താൽ കോവിഡ്​ ബാധിക്കില്ലെന്നാണ്​ വെബ്​സൈറ്റി​െൻറ അവകാശ വാദം​. വെബ്​സൈറ്റ്​ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പൂജയിലുടെ ദുർഗയെ പ്രീതിപ്പെടുത്തി രോഗശാന്തി നേടുകയും ആരോഗ്യ സൗഖ്യം ലഭിക്കുമെന്നും​ വെബ്​സൈറ്റിൽ പറയുന്നു. ശക്തിപീത്​ ഡിജിറ്റൽ എന്ന അക്കൗണ്ടിലുടെയാണ്​ സാമൂഹിക മാധ്യമങ്ങളിലെ ​പ്രചരണം.

പൂജക്ക്​ ഫീസായി 2100 രൂപക്ക്​ പുറമെ 18 ശതമാനം ജി.എസ്​.ടിയും നൽകണം. പൂജ നടത്തി ദുർഗ വിശ്വാസിക​െള അനുഗ്രഹിക്കുന്നതോടെ ആരോഗ്യം, സമ്പത്ത്​, ശുഭാപ്​തി വിശ്വാസം, വിജയം എന്നിവ നേടാനാകുമെന്നും വെബ്​സൈറ്റിൽ പറയുന്നു.


കൂടാതെ കോവിഡിൽനിന്ന്​ രക്ഷ നേടുന്നതിനും സമ്പത്തും ആരോഗ്യവും പ്രദാനം ചെയ്യുന്നതിനും പൂജ ഉപകരിക്കുമെന്ന്​ പറയുന്നു. കുടുംബത്തി​ന്​ ജീവിതകാലം മുഴുവനും സംരക്ഷണം, വീട്ടുകാരുടെ ആരോഗ്യ സംരക്ഷണം, സമ്പത്ത്​ വർധിപ്പിക്കൽ തുടങ്ങിയവക്കും പൂജ ​ചെയ്യുമെന്നും വെബ്​സൈറ്റിൽ പറയുന്നു. 

Tags:    
News Summary - Website offers Corona relief Puja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.