Posted On
date_range Updated On
date_range ‘കാല് തല്ലിയൊടിക്കും’; ഇറച്ചിവിൽപനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവും പശു ഗുണ്ടകളും
ചൈത്ര നവരാത്രിയോടനുബന്ധിച്ച് രാജ്യത്തെ വിവിധയിടങ്ങളിൽ ഇറച്ചി വിൽപന ശാലകൾക്കുനേരെ ആക്രമണം അഴിച്ചുവിട്ട് ബി.ജെ.പി നേതാക്കളും പശു ഗുണ്ടകളും. പടിഞ്ഞാറൻ ഡൽഹിയിലെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് റോന്തുചുറ്റുന്ന ബി.ജെ.പി നേതാവ് രവീന്ദ്ര സിങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളും കൂടെയുള്ള പശു ഗുണ്ടകളും ചേർന്ന് കാല് തല്ലിയൊടിക്കും എന്നൊക്കെ ഇറച്ചി വിൽപനക്കാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
വെസ്റ്റ് ഡൽഹി വിനോദ് നഗറിലുള്ള ഫസൽപൂർ മണ്ടാവലി പ്രദേശത്താണ് ഇവർ ആരകമണവുമായി എത്തിയത്. നവരാത്രി ആഘോഷങ്ങളുള്ള ഒമ്പത് ദിവസങ്ങളിലും ഷോപ്പ് അടച്ചിടാൻ ബി.ജെ.പി നേതാവ് ഇറച്ചിവിൽപനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനൊപ്പം നടന്ന് ഇറച്ചി വിൽപനശാലകൾ പരിശോധിക്കുന്ന ബി.ജെ.പി നേതാക്കളെയും വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.