ലോക്​ഡൗൺ; തൊഴിൽ നഷ്​ടമായത് കൂടുതലും​ പുരുഷൻമാർക്ക്​

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം സൃഷ്​ടിച്ച പ്രതിസന്ധിയിൽ തൊഴിൽ നഷ്​ടപ്പെട്ടത്​ നഗരങ്ങളിലെ സ്​ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാർക്കെന്ന്​ സെന്‍റർ ഫോർ മോണിറ്ററിങ്​ ഇന്ത്യൻ ഇക്കോണമി. ഇത്​ ലക്ഷക്കണക്കിന്​ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയതായും സി.എം.ഐ.ഇ പറയുന്നു.

കോവിഡിന്‍റെ ആദ്യതരംഗം പ്രതിസന്ധി സൃഷ്​ടിച്ചത്​ സ്​ത്രീകളിലായിരുന്നു. നിരവധിപേർക്ക്​ തൊഴിൽ നഷ്​ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്​തു. രാജ്യത്തെ മൊത്തം തൊഴിലിന്‍റെ മൂന്നുശതമാനം നഗരങ്ങളിലെ സ്​ത്രീകള​ു​ടേതായിരുന്നു. എന്നാൽ ഇതിൽ തന്നെ 39 ശതമാനം പേർക്കും ആദ്യ ലോക്​ഡൗണിൽ തൊഴിൽ നഷ്​ടമായിരുന്നു. 63ലക്ഷം പേർക്ക്​ തൊഴിൽ നഷ്​ടമായതിൽ 24ലക്ഷവും നഗരത്തിലെ സ്​ത്രീകളുടേതായിരുന്നുവെന്നും സി.എം.ഐ.ഇ എം.ഡിയും സി.ഇ.ഒയുമായ മഹേഷ്​ വ്യാസ്​ പറയുന്നു.

കോവിഡ്​ രണ്ടാം തരംഗത്തിൽ സ്​ത്രീകളുടെ തൊഴിലുകൾ പിടിച്ചുനിൽക്കുകയും തൊഴിൽനഷ്​ടത്തിന്‍റെ ഭാരം പുരുഷൻമാരിലേക്കെത്തുകയും ചെയ്​തു.

ഇന്ത്യയിലെ തൊഴിൽ പങ്കാളിത്തത്തിൽ 28 ശതമാനമാണ്​ നഗരത്തിലെ പുരുഷൻമാരുടേത്​. ഇതിൽ 30 ശതമാനം പേർക്കും കോവിഡ്​ രണ്ടാം തരംഗത്തിൽ തൊഴിൽ നഷ്​ടപ്പെട്ടതായി കണക്കുകൾ പറയുന്നു.

ഈ തൊഴിൽനഷ്​ടം ലക്ഷകണക്കിന്​ കുടുംബങ്ങളെ തകർത്തു. നഷ്​ടമായ തൊഴിലുകൾ തിരിച്ചുവ​രുമെന്നും വ്യാസ്​ പറയുന്നു.                                               

Tags:    
News Summary - Urban men lost more jobs than women in second wave of Covid 19 CMIE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.