Posted On
date_range Updated On
date_range ഉമർ ഖാലിദിന് സുരക്ഷ ഉറപ്പാക്കണം -കോടതി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപക്കേസിൽ അറസ്റ്റിലായ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നേതാവ് ഉമർ ഖാലിദിെൻറ സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശം.
തെളിവെടുപ്പിനും മറ്റും ഹാജരാക്കുേമ്പാൾ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് ചീഫ് മെട്രോപൊളിറ്റൻ കോടതി മജിസ്ട്രേറ്റ് ദിനേശ് കുമാർ ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിഹാർ ജയിൽ സൂപ്രണ്ടിനും പൊലീസ് ഡെപ്യൂട്ടി കമീഷണർക്കും ഡൽഹി സായുധസേനയും കോടതി നിർദേശം നൽകി.
കോടതിയിൽ എത്തിക്കുേമ്പാഴും തിരിച്ചുകൊണ്ടുപോകുേമ്പാഴും സുരക്ഷയിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നാണ് നിർദേശം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഖാലിദ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.