Posted On
date_range Updated On
date_range സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; ഛത്തിസ്ഗഢിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു
ദണ്ഡേവാഡ: ഛത്തിസ്ഗഢിലെ ദണ്ഡേവാഡ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. തലക്ക് 25 കോടി വിലയിട്ട മാവോവാദി നേതാവ് സുധീർ എന്ന സുധാകറും മരിച്ചവരിലുണ്ട്. മൃതദേഹങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മാർച്ച് 20ന് ബിജാപൂർ, കാങ്കർ ജില്ലകളിൽ സുരക്ഷാ സേനയുമായുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിൽ 30 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.