Posted On
date_range Updated On
date_range പഹൽഗാമിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. അനന്ത് നാഗ് ജില്ലയിലെ പഹൽഗാമിലെ അവൂര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രാദേശിക തീവ്രവാദികളായ ഇവരിൽ നിന്ന് മൂന്ന് തോക്കുകൾ പിടിച്ചെടുത്തതായും സേന അറിയിച്ചു.
അവൂര ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരിച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഏറ്റുമുട്ടലിനെക്കുറിച്ചറിഞ്ഞ് സമീപ ഗ്രാമങ്ങളിൽ നിന്നുള്ളവരും സ്ഥലത്തെത്തിയത് സ്ഥിതി ഗുരുതരമാക്കിയെന്ന് സുരക്ഷാ സേന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.