Posted On
date_range Updated On
date_range ഹൈദരാബാദിൽ കാർ നദിയിലേക്ക് മറിഞ്ഞ് മൂന്ന് മരണം
ഹൈദരാബാദ്: ഹൈദരാബാദിൽ കാർ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. യദാദ്രി ജില്ലയിെല രാമണ്ണപേട്ട് മണ്ഡ ലിലെ വെള്ളാങ്കി ഗ്രാമത്തിലാണ് സംഭവം.
വെള്ളാങ്കി വില്ലേജ് സർപഞ്ച് ഡി. റാണിയുടെ ഭർത്താവ് സർനെ മധു(38), അവരുടെ മകൻ മണികണ്ഠ(10), സുഹൃത്ത് ശ്രീധർ റെഡ്ഢി(25) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാർ അമിത വേഗതയിലായതിനാൽ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.