പ്രധാനമന്ത്രി ഇന്ന്​ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്​ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുമെന്ന്​ ഓഫീസ്​ അറിയിച്ചു. രാവിലെ ഒമ്പത്​ മണിക്കായിരിക്കും പ്രധാനമന്ത്രിയുടെ അഭിസംബോധന. യു.പിയിലെ മഹൂബയിലെ ജലസേചനവുമായി ബന്ധപ്പെട്ട പരിപാടി അദ്ദേഹം ഉദ്​ഘാടനം ചെയ്യുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

അതിന്​ ശേഷം അദ്ദേഹം ഝാൻസിയിലേക്ക്​ പോവും. രാഷ്​ട്ര രക്ഷ സംപർവൻ പർവ്​ എന്ന പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായാണ്​ യാത്ര. ഇതിനെല്ലാം മുമ്പ്​ രാഷ്​ട്രത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ വ്യക്​തമാക്കി. 

ഒടുവിൽ മുട്ടുമടക്കി; കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്​ ​മോദി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്ന്​ മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ഇത്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാനാക്ക്​ ജയന്തി ദിനത്തിലാണ്​ പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്​.

മൂന്ന്​ കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിന്‍റെ പശ്​ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന്​ മോദി അഭ്യർഥിച്ചു. കർഷകരോട്​ ക്ഷമ ചോദിക്കുകയാണ്​. കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ്​ എല്ലാം ചെയ്​തതെന്നും മോദി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്​ത്​ നടത്തിയ പ്രസംഗം കർഷകരുടെ പ്രശ്​നങ്ങൾക്ക്​ ഊന്നൽ നൽകിയാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച്​ തുടങ്ങിയത്​. കർഷകരുടെ പ്രയത്​നം നേരിട്ട്​ കണ്ടിട്ടുള്ള ആളാണ്​ താനെന്ന്​ മോദി പറഞ്ഞു.

കർഷകരുടെ പ്രശ്​നങ്ങൾ ഗൗരവമായി കണ്ട്​ പ്രവർത്തിക്കാൻ സാധിച്ചു. അധികാരത്തിലെത്തിയതിന്​ ശേഷം അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്ക്​ ഒരു ലക്ഷം കോടി രൂപ വിളനാശത്തിന്​ അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക്​ ലഭിക്കുന്നു. പ്രാദേശിക ചന്തകൾ ശാക്​തീകരിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. ബജറ്റ്​ വിഹിതം അഞ്ചിരട്ടി വർധിപ്പിച്ചു. കർഷകർക്ക്​ ഇപ്പോൾ മികച്ച താങ്ങുവില ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു

Tags:    
News Summary - The Prime Minister will address the nation today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.