കശ്​മീരിൽ ജയ്​ശ്​ ഭീകരനെ വധിച്ചു

ശ്രീനഗർ: കശ്​മീരിലെ കുപ്​വാര ജില്ലയിൽ ജയ്​​െശ മുഹമ്മദ്​ ഭീകരനെ സൈന്യം വധിച്ചു. ബുധനാഴ്​ച രാത്രി മുഴുവൻ നടന് ന ഏറ്റുമുട്ടലിലാണ്​ പാകി​സ്​താനിയായ ഭീകരനെ കൊലപ്പെടുത്തിയത്​. ഭീകരർ ഒളിച്ചിരിക്കു​ന്നുണ്ടെന്ന വിവരത്തെ തുടർന്ന്​ ബദർപയീൻ ഹന്ദ്​വാരയിൽ എത്തിയ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയുംചെയ്​തു. സൈന്യത്തി​​െൻറ തിരിച്ചടിയിലാണ്​ ഭീകരൻ കൊല്ലപ്പെട്ടത്​.​

ഏറ്റുമുട്ടൽ നടന്ന സ്​ഥലത്തു​നിന്ന്​ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. കൊല്ലപ്പെട്ടയാൾ അൻവർ എന്ന രഹസ്യപേരിലാണ്​ അറിയപ്പെട്ടിരുന്നതെന്നും​ നിരവധി ഭീകരാക്രമണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും​ പൊലീസ്​ വക്​താവ്​ പറഞ്ഞു. ഫെബ്രുവരി 14ന്​ പുൽവാമയിൽ ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാർ കൊല്ലപ്പെട്ട​േശഷം കശ്​മീരിൽ സൈന്യം 12 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചിട്ടുണ്ട്​.

Tags:    
News Summary - terror encounter - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.