മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വ അന്തരിച്ചു

ഭോപാല്‍: മുതിര്‍ന്ന ബി.ജെ.പി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ സുന്ദര്‍ലാല്‍ പട്വ (92) അന്തരിച്ചു. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. പട്വയുടെ ഭാര്യ കുറച്ചുവര്‍ഷം മുമ്പ് മരിച്ചു. മക്കളില്ല. സഹോദരീ പുത്രനായ സുരേന്ദ്ര പട്വ മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാറില്‍ ടൂറിസം മന്ത്രിയാണ്.
സംസ്കാരം ജന്മനാടായ നീമച്ച് ജില്ലയിലെ കുക്ടേശ്വര്‍ ടൗണില്‍ വ്യാഴാഴ്ച നടക്കും.

മരണവിവരം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രിയിലത്തെി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച വൈകീട്ട് ഭോപാലിലത്തെി പട്വക്ക് അന്ത്യോപചാരമര്‍പ്പിച്ചു.  1924ല്‍ ജനിച്ച പട്വ രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി.
1980ല്‍ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കേവലം ഒരു മാസത്തില്‍ താഴെ മാത്രം മുഖ്യമന്ത്രി പദവി വഹിച്ചു. ശേഷം രാമജന്മഭൂമി തരംഗത്തില്‍ 1990ല്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലത്തെി.  1992ല്‍ ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ സ്ഥാനം നഷ്ടമായി.

1997ല്‍ ഛിന്ദ്വാഡയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പട്വ ലോക്സഭയിലുമത്തെി. 1999ല്‍  ഹോഷംഗാബാദ് ലോക്സഭാമണ്ഡലത്തില്‍നിന്ന് വിജയിച്ച പട്വ വാജ്പേയി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് തുടങ്ങിയ നേതാക്കളും പട്വയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

 

Tags:    
News Summary - sunderlal-patwa.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.