Posted On
date_range Updated On
date_range സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി
ബിജ്നോർ: അതിക്രമം കാണിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്ന് പുറത്താക്കിയതിൽ രോഷം പൂണ്ട വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
സ്കൂളിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് സ്കൂളിലെ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർഥിയെ പുറത്താക്കിയിരുന്നു. മാതാവിനേയും കൂട്ടി സ്കൂളിലെത്തിയ വിദ്യാർഥി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും പ്രിൻസിപ്പൽ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് അൽപ സമയത്തിനു ശേഷം സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർഥി കൈയ്യിൽ കരുതിയ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
പ്രിൻസിപ്പൽ ഒഴിഞ്ഞു മാറിയതിനാൽ അദ്ദേഹത്തിെൻറ ചുമലിലാണ് വെടിയുണ്ട തറച്ചത്. പ്രാഥമിക ചികിൽസക്കു ശേഷം പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. വിദ്യാർഥി ഉടൻ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.