യു. പിയിൽ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ

ഉത്തർപ്രദേശിൽ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ. ജൗൻപൂർ ജില്ലയിൽ റാണിപ്പട്ടി ഗ്രാമത്തിലെ സ്കൂളിന് പിന്നിലാണ് ദിലീപ് യാദവി(13)നെ തൂങ്ങിമരിച്ച നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

സ്കൂളിന് പിന്നിലെ ജനവാതിലിൽ കഴുത്തിൽ തുണി ചുറ്റി തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടതെന്ന് മദിയാഹുൺ പൊലീസ് ഇൻസ്പെക്ടർ കെ.കെ ചൗബെ പറഞ്ഞു. സ്കൂൾ അധികൃതർ കുട്ടിയെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപ് സ്കൂളിൽ വരുന്നില്ലെന്ന് പ്രിൻസിപ്പൽ ശശാങ്ക് മിശ്ര പറഞ്ഞു.  

Tags:    
News Summary - Student, 13, Found Hanging In School In UP: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.