Posted On
date_range Updated On
date_range ഏറ്റുമുട്ടൽ കൊലയല്ല; നീതിയാണ് വേണ്ടത് -ജിഗ്നേഷ് മേവാനി
അഹ്മദാബാദ്: ഹഥ്രസ് ബലാത്സംഗേക്കസ് പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ അരങ്ങൊരുങ്ങുന്നതായി ഗുജറാത്ത് എം.എൽ.എയും ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി. ജനരോഷം തണുപ്പിക്കാനും നീതിനിഷേധം മൂടിവെക്കാനുമാണ് സർക്കാർ ശ്രമം.
യഥാർഥ നീതിയല്ല, ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ് സർക്കാർ ലക്ഷ്യം. പെൺ കുട്ടിയുടെ കുടുംബവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വിഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ജിഗ്നേഷിെൻറ പ്രതികരണം.
സർക്കാർ എല്ലാവരെയും വിഡ്ഢികളാക്കുകയാണ്. പൊലീസിെൻറയും നീതിന്യായ വ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും പരാജയത്തെക്കുറിച്ചും ജാതി, പുരുഷാധിപത്യ വ്യവസ്ഥകളെക്കുറിച്ചും പറയാതെ നീതി പൂർണമാകില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.