Posted On
date_range Updated On
date_range ഇന്ധനം ചോർന്നു; കൊൽക്കത്തയിൽ സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തിര ലാൻഡിങ്
കൊൽക്കത്ത: ഇന്ധന ചോർച്ചയെ തുടർന്ന് സ്പൈസ്ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിങ്. മുംബൈ-ഗുവാഹത്തി വിമാന മാണ് കൊൽക്കത്തയിൽ എമർജൻസി ലാൻഡിങ് നടത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാന കമ്പനി അറിയിച്ചു.
വിമാനത്തിൽ ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഫ്ലൈറ്റ് ക്യാപ്റ്റൻ കൊൽക്കത്തയിലെ എയർ ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു വിമാനത്തിെൻറ അടിയന്തര ലാൻഡിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.