Posted On
date_range Updated On
date_range സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബംഗളൂരു: സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ 21കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ബംഗളൂരുവിലെ ദൊബ്ബാസ്‌പേട്ടിലാണ് സംഭവം.
21കാരന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രിന്‍സിപ്പല്‍ പീഡനത്തിനിരയാക്കിയ വിവരം പുറത്തായത്. മേയ് അഞ്ചിനായിരുന്നു സംഭവം. സ്‌കൂളിനോടു ചേര്‍ന്നുള്ള തന്റെ വീട്ടിലേക്ക് പ്രിന്‍സിപ്പല്‍ കുട്ടിയെ ക്ഷണിക്കുകയും അശ്ലീല വിഡിയോകള്‍ കാണിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
അറസ്റ്റിലായ പ്രിന്‍സിപ്പളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് ഇയാളെ കുറിച്ച് പരാതികള്‍ വന്നിട്ടില്ല. 21കാനെ പീഡിപ്പിച്ചതായി പ്രിന്‍സിപ്പല്‍ കുറ്റസമ്മതം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.