Posted On
date_range Updated On
date_range മൂന്നു മാസത്തിനിടെ രണ്ടാമതും സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുതിർന്ന പാർട്ടി നേതാവ് ജയ്റാം രമേശ് അറിയിച്ചു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഐസൊലേഷനിൽ തുടരുമെന്ന് ജയ് റാം രമേശ് പറഞ്ഞു. ബിഹാറിൽ ബി.ജെ.പിയെ അട്ടിമറിച്ച് ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശങ്ക രേഖപ്പെടുത്തി. "കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ട്. അവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ സുഖം പ്രാപിക്കട്ടെ. അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു"- ഗെലോട്ട് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.