രാജീവ് ഗാന്ധിയുടെ മരണശേഷം താങ്ങായത് മക്കൾ; രാഹുലും പ്രിയങ്കയും തന്നെ മാതാപിതാക്കളെപ്പോലെ ചേർത്തുപിടിച്ചെന്ന് സോണിയ
ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ മരണശേഷം മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തനിക്ക് തുണയായെന്ന് സോണിയ ഗാന്ധി. അവർ തന്നെ മാതാപിതാക്കളെ പോലെ ചേർത്തുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്‌തെന്ന് സോണിയ ഗാന്ധി തന്റെ ഓർമ്മകുറിപ്പായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ വധം തന്റെ ജീവിതത്തെ പൂർണമായും മാറ്റിമറിച്ച സംഭവമായിരുന്നുവെന്ന് സോണിയഗാന്ധി പറഞ്ഞു. ആ വിയോഗത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ ഏറെക്കാലമെടുത്തുവെന്നും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിൽ മക്കളാണ് തനിക്ക് കരുത്തായതെന്നും സോണിയ കൂട്ടിച്ചേർത്തു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെപ്പോലെ താനും മക്കളും പരസ്പരം താങ്ങായി മാറിയെന്നും സോണിയ പറഞ്ഞു.
രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും കുടുംബജീവിതവും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലെ ജീവിതത്തിലേക്കുള്ള യാത്രയും വ്യക്തിപരമായ അനുഭവങ്ങളും ഓർമക്കുറിപ്പിൽ ഇടംപിടിക്കുന്നു. പുസ്തകപ്രകാശനച്ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ചും രാജീവിന്റെ മരണശേഷം അമ്മയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും രാഹുൽ സംസാരിച്ചു. അച്ഛന്റെ വിയോഗം അമ്മയുടെ ജീവിതത്തിലെ വെളിച്ചം കെടുത്തിയതുപോലെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.