Posted On
date_range Updated On
date_range സോണിയ ഗാന്ധി വീണ്ടും ആശുപത്രിയിൽ
ന്യൂഡൽഹി: ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലാണ് ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നും ഒരു സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഈ മാസം ആദ്യവാരം സോണിയയെ ഹിമാചൽ പ്രദേശ് ഷിംലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഉദര സംബന്ധമായി ചികിത്സ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.