Posted On
date_range Updated On
date_range ജമ്മു-ശ്രീനഗർ ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ; 15 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
ബനിഹാൽ/ജമ്മു: ജമ്മു-ശ്രീനഗർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർ ന്ന് 15 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകീേട്ടാടെയാണ് റമ്പാൻ മേഖലയിൽ മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് റോഡ് അടക്കുകയായിരുന്നു.
15 മണിക്കൂറിനുശേഷം തിങ്കളാഴ്ച രാവിലെയോടെയാണ് തടസ്സം നീക്കാനായതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രദീപ് സിങ് സെൻ പറഞ്ഞു. മഴയും മഞ്ഞുവീഴ്ചയും മൂലം നേരേത്ത ഇൗ പാതയിൽ നിരവധി തവണ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാഴ്ചയോളം അടച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച ഒരു ദിവസത്തേക്ക് അധികൃതർ തുറന്നുകൊടുത്തപ്പോഴാണ് വീണ്ടും മണ്ണിടിച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.