????? ???? ?? ?????? ????????? ???????? ????????????????????? ??????????????

മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ആറ്​ ശിശു മരണം

ഷാഡോൽ (മധ്യപ്രദേശ്​): രാജസ്​ഥാനിന്​ പുറമേ മധ്യപ്രദേശിൽ നിന്നും കൂട്ട ശിശുമരണം. മധ്യപ്രദേശിലെ ഷാഡോലിലെ സർക് കാർ ആശുപത്രിയിൽ തിങ്കളാഴ്​ച ആറ്​ നവജാത ശിശുക്കളാണ്​ മരിച്ചത്​.

ശിശുക്കളെ അതീവ ഗുരുതരാവസ്​ഥയിലാണ്​ ആശുപത്രിയിൽ കൊണ്ടുവന്നത്​ എന്നതിനാൽ ചികിത്സ പിഴവ്​ ആരോപിക്കാൻ കഴ​ിയില്ലെന്ന്​ സിവിൽ സർജൻ ഇൻ ചാർജ്​ മുകുന്ദ്​ ചതുർവേദി പറഞ്ഞു. ‘രണ്ടുകുട്ടികളെ ന്യൂമോണിയ മൂർഛിച്ച നിലയിലാണ്​ കൊണ്ടുവന്നത്​. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഡോക്​ടർമാർ നടത്തി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന്​ യാതൊരു വീഴ്​ചയും സംഭവിച്ചിട്ടില്ല. എങ്കിലും അന്വേഷണം നടക്കുന്നുണ്ട്​. ആരെങ്കിലും കുറ്റക്കാരാണെന്ന്​ ക​െണ്ടത്തിയാൽ കർശന നടപടിയെടുക്കും’- അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Six infants die at govt. hospital in MP's Shahdol -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.