Posted On
date_range Updated On
date_range 'തെറ്റിയതല്ല മക്കളേ, പുകഴ്ത്തിയതാണ്';അടിച്ചുപൊളിച്ച് കേരളം'-മാസ് ഡയലോഗുമായി സിദ്ധാർഥ്
തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലാണ് നടൻ അഭിനന്ദന സന്ദേശം കുറിച്ചത്. 'പിണറാര്യ'വിജയൻ എന്നായിരുന്നു സിദ്ധാർഥിെൻറ ആദ്യ ട്വീറ്റ്. നടന് അക്ഷരത്തെറ്റ് പറ്റിയെന്ന വിശ്വാസത്തിൽ മലയാളികൾ അദ്ദേഹത്തെ തിരുത്താനെത്തി. അഭിനന്ദനത്തിന് നന്ദി, എന്നാൽ പേര് അങ്ങിനെയല്ല എന്നായിരുന്നു കമൻറുകളിൽ നിരവധിപേർ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇതിന് മറുപടിയായി സിദ്ധാർഥ് വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. 'എന്താണ് സ്പെല്ലിങ് എന്ന് എനിക്കറിയാം മക്കളേ, ഞാൻ പുകഴ്ത്തുകയായിരുന്നു'എന്നായിരുന്നു മറുപടി. ഇതോടൊപ്പം അടിച്ചുപൊളിച്ച് കേരളം എന്നും അദ്ദേഹം കുറിച്ചു. പിണറാര്യ എന്ന തമിഴ് വാക്കിെൻറ അർഥം ഗംഭീര പ്രകടനം എന്നാണെന്നും അതാണ് നടന്‍ ഉദ്ദേശിച്ചതെന്നും ചിലര്‍ കമൻറുകളില്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.