????????? ????????????????? ??????? ??????? ??????????

നവരാത്രിയോടനുബന്ധിച്ച്​ ഗുരുഗ്രാമിൽ 500 മാംസക്കടകൾ ശിവസേന അടപ്പിച്ചു

ഗുരുഗ്രാം: നവരാത്രിയോടനുബന്ധിച്ച്​ ഗുരുഗ്രാമി​െല ജേക്കബ്​പുരയിലെ മാംസക്കടകൾ ശിവസേന അടപ്പിച്ചു. നവരാത്രി​യോടനുബന്ധിച്ച്​​ മാംസക്കടകൾ ഒമ്പതു ദിവസവും അടച്ചിടണ​െമന്ന്​ ആവശ്യപ്പെട്ടാണ്​ ശിവസേന പ്രവർത്തകർ കടകൾ അടപ്പിച്ചത്​. ജേക്കബ്​പുര എന്ന ചെറിയ ഇടവഴിയിലെ ഇരുഭാഗത്തും ചിക്ക​ൻ,  മാംസക്കടകളാണ്​. എല്ലാ കടകളു​െടയും ഷട്ടറുകൾ അടപ്പിച്ചു.  500കടകൾ അടപ്പിച്ചതായി ശിവസേനക്കാർ അവകാശപ്പെട്ടു. 

ശിവസേന ജില്ലാ സെക്രട്ടറി റോഹ്​താസ്​ യാദവി​​​​െൻറ പേരിൽ മാർച്ച്​ 28ന്​ നൽകിയ നോട്ടീസിൽ നവരാത്രി ദിനങ്ങളിൽ എല്ലാ ഇറച്ചിക്കടക്കാരും കടകൾ അടച്ചിടണമെന്നും ഒരു ​െചാവ്വാഴ്​ചയും കടകൾ തുറക്കരുതെന്നും ആവശ്യ​െപ്പട്ടിട്ടുണ്ട്​. ഇത്​ പാലിച്ചില്ലെങ്കിൽ പൊലീസ്​ അന്വേഷണമുണ്ടാകുമെന്നും സാമൂഹിക സംഘടനകളുടെ അന്വേഷണവും നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്​. 

എന്നാൽ ഇത്തരമൊരു നോട്ടീസിനെ കുറിച്ച്​ തങ്ങൾ അറിഞ്ഞിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകൾ അടപ്പിക്കുന്നുവെന്ന പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കു​െമന്നും ​െപാലീസ്​ അറിയിച്ചു. പൊലീസി​​​​െൻറ അറിവില്ലാതെയാണ്​ നോട്ടീസ്​ പ്രചരിപ്പിക്കുന്നത്​. അവ തങ്ങൾ നീക്കം ചെയ്​തുവരികയാണ്​. സംഭവവുമായി ബന്ധ​െപ്പട്ട്​ പാർട്ടി പ്രവർത്തകരെ ചോദ്യം ചെയ്യുമെന്നും പൊലീസ്​ പറഞ്ഞു.

എന്നാൽ, കടയടക്കൽ എല്ലാ വർഷവും ഉണ്ടാകുന്നതാണെന്ന്​ ഒരു കടയുടമ പർവേശ്​ കുമാർ പറഞ്ഞു. കട നിൽക്കുന്ന പ്രദേശത്ത്​ ഒരു ക്ഷേത്രമുണ്ട്​. അതിനാൽ ഒമ്പതു ദിവസവും സ്വന്തം ഇഷ്​ടപ്രകാരം തന്നെ എല്ലാവരും കടയടച്ചിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നൽ കടയടച്ചിട്ടുണ്ടെന്ന്​ ഉറപ്പുവരുത്താൻ പാർട്ടി പ്രവർത്തകർ പ്രദേശത്ത്​ തമ്പടിക്കുന്നത്​ ആദ്യമായാണെന്ന്​ അദ്ദേഹം പറഞ്ഞു. 

ജേക്കബ്​പുരയിൽ നിന്ന്​ 500 മീറ്റർ അകലെയുള്ള മുസ്​ലിംകളു​െട കടകളും സേന അടപ്പിച്ചിട്ടുണ്ട്​. ഹിന്ദു ഉടമകളുടെ കടകൾ എല്ലാ വർഷവും അടക്കാറു​െണ്ടങ്കിലും ചില മുസ്​ലിംകൾ തുറന്നു പ്രവർത്തിക്കാറുണ്ടായിരുന്നു. സേനയു​െട നിർബന്ധം മൂലം അത്​ അടച്ചിടേണ്ടി വന്നിരിക്കുകയാണെന്ന്​ കടയുടമകൾ പറഞ്ഞു. 

എന്നാൽ ഹിന്ദു സഹോരർക്ക് പിന്തുണ പ്രഖ്യാപിച്ചു​െകാണ്ടാണ്​ കടയടച്ച​െതന്ന്​ സർദാർ ബസാറി​െല മുസ്​ലിം കടയുടമകൾ അറിയിച്ചു. ശിവ സേനക്കാർ വന്നിരുന്നു. തങ്ങൾ അവരുമായി സഹകരിക്കു​െമന്നും കടയുടമകൾ പറഞ്ഞു. 

Tags:    
News Summary - Shiv Sena’ notice to Gurgaon shop owners - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.