താരിഖ് ഭട്ട്
Posted On
date_range Updated On
date_range മാധ്യമപ്രവർത്തകൻ താരിഖ് ഭട്ട് അന്തരിച്ചു
ശ്രീനഗർ: മുതിർന്ന മാധ്യമപ്രവർത്തകൻ താരിഖ് ഭട്ട് (54) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മലയാള മനോരമയുടെ ’ദി വീക്ക്’ മാഗസിൻ ജമ്മു -കശ്മീർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. രാവിലെ വീട്ടിൽവെച്ച് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
24 വർഷം ‘ദി വീക്കി’നൊപ്പം പ്രവർത്തിച്ച അദ്ദേഹം ജമ്മു -കശ്മീരിലെ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്താണ് ശ്രദ്ധനേടിയത്. മുമ്പ് ‘ഇന്ത്യൻ എക്സ്പ്രസി’ലും ജോലി ചെയ്തു. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.